Latest NewsNewsInternational

അയല്‍രാജ്യങ്ങള്‍ക്ക് ഇടയിലുള്ള ഖത്തറിന്റെ ഒറ്റപ്പെടലിന് കാരണം ട്രംപെന്ന്‍ സൂചന

ദോഹ: ഭീകരസംഘടനകളെ സഹായിക്കുന്നെന്ന് ആരോപിച്ച് ഏഴു രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിഛേദിച്ചതോടെ മേഖലയില്‍ ഒറ്റപ്പെട്ട രാജ്യമായി മാറി ഖത്തര്‍ . സൗദിക്ക് പുറമെ യുഎഇ, ബഹ്‌റൈന്‍, യെമന്‍, ലിബിയ, ഈജിപ്ത്, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്.

അതേസമയം, ഖത്തറിനെതിരെ പട നയിക്കാന്‍ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കു പ്രചോദനമായതു യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആണെന്നാണ് റിപ്പോര്‍ട്ട്‌. അടുത്തിടെ സൗദി സന്ദര്‍ശിച്ച ട്രംപ്, ഭീകരതയ്‌ക്കെതിരെ ഒരുമിക്കാന്‍ മുസ്‌ലിം രാജ്യങ്ങളെ ആഹ്വാനം ചെയ്തിരുന്നു. അതേസമയം ട്രംപ് നടത്തിയ സൗദി സന്ദര്‍ശനത്തോടെയാണ് ഖത്തറിനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ജിസിസി അംഗരാജ്യങ്ങള്‍ തീരുമാനിച്ചതെന്നു റിപ്പോര്‍ട്ടുണ്ട്.

സൗദിയിലെത്തിയ ട്രംപ് ഇറാനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സൗദിയുടെ നേതൃത്വത്തില്‍ ഇറാനെതിരേ സംയുക്തമായി നീങ്ങാനും ട്രംപ് ആഹ്വാനം ചെയ്തു. എന്നാല്‍ ഇറാനെതിരായ നീക്കത്തെ ഖത്തര്‍ ഭരണകൂടം എതിര്‍ത്തു. ഇതോടെ കാര്യങ്ങള്‍ ഖത്തറിനെതിരായി.

മേഖലയിലെ കരുത്തുറ്റ രാജ്യമാണ് ഇറാനെന്നും ഹിസ്ബുള്ള പ്രതിരോധ മുന്നേറ്റമാണെന്നുമുള്ള തരത്തില്‍ ഖത്തര്‍ അമീര്‍ പ്രതികരിച്ചതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്നു റിപ്പോര്‍ട്ട് നീക്കംചെയ്ത അധികൃതര്‍ ന്യൂസ് ഏജന്‍സി ഭീകരര്‍ ഹാക്ക് ചെയ്തതാണെന്നു വ്യക്തമാക്കി. ഇതോടെ ഖത്തറിനെതിരേ സൗദി, യുഎഇ മാധ്യമങ്ങള്‍ ആക്രമണം ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button