Latest NewsNewsInternational

തെക്കന്‍ അമേരിക്കയില്‍ ശക്തമായ ഭൂചലനം

പെറു: തെക്കന്‍ അമേരിക്കയിലെ പെറുവില്‍ ശക്തമായ ഭൂചലനം. 6.2 തീവ്രതയാണ് റിക്ടര്‍ സ്‌കെയ്‌ലിൽ രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ജന സാന്ദ്രത കുറവുള്ള പ്രദേശമായതിനാൽ അപകടം കുറവാണെന്ന് നാഷണല്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റ്യുട്ട് അറിയിച്ചു. അപകടത്തിൽ ഒരു വീട് പുര്‍ണമായും നശിച്ചു.

ഭൂചലനം മന്‍കോറ നഗരത്തിന് പടിഞ്ഞാറുഭാഗത്ത് 18 കിലോമീറ്റര്‍ ആഴത്തിലാണ് അനുഭവപ്പെട്ടതെന്ന് പെര്‍വിയന്‍ ജിയോഫിസിക്കല്‍ ഇന്‍സ്റ്റ്യുറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഭൂചലന മേഖലയിലാണ് പെറു സ്ഥിതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button