KeralaLatest NewsNews

എം.എല്‍.എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദത്തിലേക്ക്

തൃശൂർ: സി പി ഐ എം എൽ എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദത്തിലേക്ക്. വിവാഹങ്ങൾ ലളിതമായിരിക്കണമെന്ന സി.പി.ഐ നിലപാടിന് തീർത്തും വിരുദ്ധമായാണ് എം എൽ എ യുടെ മകളുടെ വിവാഹം എന്നാണു ആരോപണം. സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വിവാഹഫോട്ടോകൾ വൈറൽ ആയിക്കഴിഞ്ഞു.

വിവാഹ ദിനത്തില്‍ സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന എം.എല്‍.എയുടെ മകളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.സിപിഎം അനുയായികളുൾപ്പെടെ ഈ ഫോട്ടോകൾ ഇട്ട് എതിർപ്പ് രേഖപ്പെടുത്തുന്നുണ്ട്.സംസ്ഥാനത്ത് നടക്കുന്ന ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ത്രീധന നിരോധനം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു.

ആഡംബര വിവാഹത്തിനെതിരെയുള്ള ചർച്ചയിൽ സിപിഐ അംഗം മുല്ലക്കര രത്നാകരൻ കല്ല്യാണ ധൂർത്തിനെതിരെ പ്രസം​ഗിച്ചപ്പോൾ ഡെസ്‌കിൽ അടിച്ച് പ്രോത്സാഹിപ്പിച്ച നേതാവായ ഗീതാ ഗോപിയുടെ മകളുടെ വിവാഹം തന്നെ വിവാദത്തിലായിരിക്കുകയാണ്. എന്നാൽ കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത്തരമൊരു കല്ല്യാണത്തിന് എം.എല്‍.എ വഴങ്ങിയതെന്നും സൂചനയുണ്ട്.ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button