NattuvarthaLatest NewsNews

സഫലമീ യാത്ര പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി

മലപ്പുറം: അപകടം കുറയ്ക്കാന്‍ പതിനാലിന പരിപാടികളുമായി ജില്ലാ പൊലിസ്. വാഹനപരിശോധന കണ്ടു മാറിനില്‍ക്കുന്നവരും പിന്തിരിഞ്ഞോടുന്നവരും പൊലിസ് പിടിയിലാകും. ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘സഫലമീ യാത്ര’ പദ്ധതിയിലാണ് ജൂണ്‍ ഒന്നു മുതല്‍ 14 വരെ ഇവ നടപ്പിലാക്കുന്നത്.

സുരക്ഷാ ക്രമീകരണത്തിനു വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വാഹനപരിശോധന കാണുമ്പോള്‍ അമിതവേഗതയില്‍ പിന്തിരിഞ്ഞോടുന്നവരും മാറിനില്‍ക്കുന്നവരും പതിവാണ്. പിന്തിരിഞ്ഞോടുന്നവര്‍ക്കെതിരേ പോസ്റ്റ് കാര്‍ഡ് പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിശോധന നടത്തുന്നതിന്റെ ഇരു ഭാഗങ്ങളിലും മാറി യൂനിഫോമില്ലാത്ത പൊലിസുണ്ടാകും. നിയമം പാലിക്കാത്ത വാഹനങ്ങളുടെ നമ്പര്‍ എഴുതിയെടുത്തു പിന്നീട് നിയമലംഘനം ചൂണ്ടിക്കാണിച്ചു വാഹന ഉടമയ്ക്കു പോസ്റ്റ് കാര്‍ഡ് അയക്കുന്നതാണ് പദ്ധതി.
ഓട്ടോ സ്റ്റാന്‍ഡ് ക്രമീകരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു ട്രാഫിക് ഗാര്‍ഡന്‍മാരുടെ നിയമനം, ടൗണുകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്തല്‍, ബസ് സ്റ്റാന്‍ഡുകള്‍ രണ്ടു ഭാഗങ്ങളിലേക്കു മാറ്റല്‍, അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിഹാര നടപടി സ്വീകരിക്കല്‍, ശബ്ദമലിനീകരണത്തിനിടയാക്കുന്ന എയര്‍ ഹോണുകള്‍ പിടികൂടല്‍ തുടങ്ങിയവയാണ് ‘സഫലമീ യാത്ര’ പദ്ധതിയിയുടെ നടപ്പിലാക്കുന്നത്. ബസ് ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിനു പദ്ധതിയില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button