Latest NewsIndia

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ ഇന്ത്യന്‍സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് പാക് ഭീകരരെ ഇന്ത്യന്‍സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. കാശ്മീരിലെ കുപ്വാര ജില്ലയിലെ മാച്ചില്‍ സെക്ടറിലാണു ഏറ്റുമുട്ടല്‍ ഉണ്ടായത്. അതിര്‍ത്തിയില്‍ വലിയ തോതില്‍ ഭീകരര്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവരെ കീഴ്പ്പെടുത്തിയത്. കാട്ടില്‍ ഒളിക്കാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചതായും ഇവരില്‍നിന്നു മൂന്ന് എകെ47 തോക്കുകള്‍ കണ്ടെടുത്തതായും സൈനിക വക്താവ് പറഞ്ഞു. അതേസമയം, സ്ഥലത്ത് ഇപ്പോഴും സൈനിക തിരച്ചില്‍ തുടരുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button