CinemaMovie SongsBollywoodEntertainment

ഷാരൂഖിന്‍റെ ദേഷ്യപ്രകടനം കബളിപ്പിക്കല്‍; അതിനായി താരം വാങ്ങിയത് അമ്പരപ്പിക്കുന്ന തുക

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വീഡിയോയാണ് ഷാരൂഖ് അവതാരകനോട്‌ ദേഷ്യത്തോടെ പ്രതികരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഇങ്ങനെ പെരുമാറിയത് വലിയ ചര്‍ച്ചയായി മാറി. ഈജിപ്ഷ്യന്‍ റിയാലിറ്റി ഷോയുടെ ഷൂട്ടിംഗിനിടെയുള്ള ചില സംഭവങ്ങളാണ് വീഡിയോ. അവതാരകനെ വലിച്ചിഴച്ച ഷാരുഖ് അയാളെ നിലത്തിട്ട് തല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ഷാരൂഖിന്റെ ആ ദേഷ്യപ്രകടനം ഷോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ഒരു പരിപാടി മാത്രമാണെന്ന വാദം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, അത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അറബിക്ക് പ്രസിദ്ധീകരണമായ അല്‍ആലം പുറത്തുവിട്ട വാര്‍ത്തപ്രകാരം ദേഷ്യപ്രകടനം ഉള്‍പ്പെടെയുള്ള ചിത്രീകരണത്തിനായി നാലു ലക്ഷം ഡോളറാണ് (2.57 കോടി രൂപ) ഷാരൂഖിന് ചാനല്‍ നല്‍കിയത്. ദേഷപ്പെടുന്നതുപോലെ ഷാരൂഖ് അഭിനയിക്കുകയായിരുന്നുവെന്ന് ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നെന്നും മാനേജര്‍ വെളിപ്പെടുത്തി. അതേസമയം, ഇതിനായി ഷാരൂഖ് വാങ്ങിയ പ്രതിഫലത്തെക്കുറിച്ച് പൂജ വെളിപ്പെടുത്തിയില്ല.

പ്രശസ്തരായ താരങ്ങളെ കബളിപ്പിക്കുന്ന ഈജിപ്തിലെ റിയാലിറ്റി ഷോയാണ് റമീസ് അണ്ടര്‍ഗ്രൗണ്ട്. റമീസ് ഗലാലാണ് അവതാരകന്‍. ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തിയ താരം മരുഭൂമിയില്‍ വച്ചുള്ള ഒരു അഭിമുഖത്തിനായുള്ള യാത്രയ്ക്കിടെ ഒരു മണല്‍ച്ചുഴിയില്‍ പെടുന്നതും തുടര്‍ന്ന് കൊമോഡോ ഡ്രാഗണിന്റെ വേഷത്തില്‍ അവതാരകന്‍ എത്തുന്നതുമാണ് വീഡിയോയില്‍. തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ ഷാരൂഖ്, അവതാരകനെ തല്ലുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button