KeralaLatest NewsNews

പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ കയറി പിടിച്ച ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

വണ്ടൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയെ റോഡിൽ വെച്ച് മാനഭംഗപ്പെടുത്താൻ ശ്രമം. റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയെ അന്യ സംഥാന തൊഴിലാളിയായ മുഹമ്മദ് മോനിസ് കയറി പിടിക്കുകയായിരുന്നു.യുപി സ്വദേശികളായ മുഹമ്മദ് മോനിസ്(22) ബന്ധു നവാസലി(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ കടന്നു പിടിച്ച ശേഷം കൈകൾ പുറകോട്ട് വലിച്ചു കെട്ടാൻ ശ്രമിക്കുന്നതിനിടെ ഇതു വഴി ബൈക്ക് യാത്രക്കാരൻ എത്തുകയായിരുന്നു. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. പത്തപ്പിരിയത്തെ ഫർണ്ണീച്ചർ ഷെഡിൽ ജോലി ചെയ്തിരുന്ന ഇവർ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നു മാസം മുൻപാണ് മോനിസ് കേരളത്തിലെത്തിയത്. നവാസലി രണ്ടാഴ്ച മുൻപ് ആണ് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button