CinemaMovie SongsBollywoodEntertainment

ക്രിക്കറ്റ് താരങ്ങളോ കലാകാരന്മാരോ ബോംബ് എറിയാന്‍ വന്നിട്ടില്ല; പാകിസ്താന്‍ കലാകാരന്മാരെ പിന്തുണച്ച് പരേഷ് റാവല്‍

ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വിവാദ പ്രസ്താവനയുമായി ബോളിവുഡ് താരവും ബിജെപി എംപിയുമായ പരേഷ് റാവല്‍ രംഗത്ത്. ഇന്ത്യന്‍ സിനിമകളും സീരിയലുകളും ബോറഡിപ്പിക്കുന്നു. പാകിസ്താനില്‍ പോയി അഭിനയിക്കാന്‍ തോന്നുന്നെന്നും പാകിസ്താന്‍ സിനിമകളും സീരിയലുകളും തന്നെ വല്ലാതെ ആകര്‍ഷിക്കുന്നു എന്നും താരം പറഞ്ഞു.

ഹംസഫര്‍ പോലെ അനേകം സീരിയലുകളുടെ പതിവ് പ്രേക്ഷകനാണ് താനെന്നും അതിലെ അഭിനയം, കഥ, തിരക്കഥ, ഭാഷ ഒക്കെ മികച്ചതാണ്. അവയെ വെച്ചു നോക്കുമ്പോള്‍ നമ്മുടെ ഷോകള്‍ വളരെ മോശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഒരു പാലമായി നില്‍ക്കുന്നതാണ് ക്രിക്കറ്റും സിനിമകളും. ക്രിക്കറ്റ് താരങ്ങളോ കലാകാരന്മാരോ ബോംബ് എറിയാന്‍ വന്നിട്ടില്ല. അവര്‍ തീവ്രവാദികളുമല്ല, എന്നാല്‍ സാഹചര്യം ശരിയാകാത്ത സമയത്ത് അവര്‍ അവരവരുടെ രാജ്യത്ത് തന്നെ തങ്ങുന്നതാണ് നല്ലതെന്നും പരേഷ് റാവല്‍ പറഞ്ഞു.

പാകിസ്താന്‍ കലാകാരന്മാരെ നിരോധിക്കുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നും അങ്ങനെ ആര്‍ക്കും നിരോധനം ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും പറഞ്ഞ അദ്ദേഹം മുന്പ് തന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖാനിക്കരുതെന്നും ഞങ്ങള്‍ പാക് തീവ്രവാദികള്‍ക്കും സൈന്യത്തിനുമാണ് എതിര് പാകിസ്താനി ജനതയ്ക്ക് എതിരേയല്ലെന്നും പരേഷ് റാവല്‍ നേരത്തേ ട്വീറ്റ് ചെയ്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button