KeralaLatest News

സുബീഷ് കുറ്റസമ്മതം നടത്തിയത് ജീവൻ രക്ഷിക്കാൻ : കെ സുധാകരൻ

കാസർഗോഡ് : കെട്ടിത്തൂക്കിയിട്ട് അതിഭീകരമായി മര്‍ദ്ദിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ കൊണ്ട് പോലീസും സിപിഎമ്മും ഫസല്‍ വധക്കുറ്റം ഏറ്റെടുപ്പിച്ചതെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍. ക്രൂര മര്‍ദ്ദനത്തിന് ശേഷം കുറ്റമേല്‍ക്കുന്ന രീതിയിലുള്ള സുബീഷിന്റെ കുറ്റസമ്മത മൊഴി റെക്കോര്‍ഡ് ചെയ്ത് സിപിഎം കോടതിയില്‍ പോകുകയാണ് ചെയ്തത്. ജീവന്‍ തിരിച്ചു കിട്ടാന്‍ വേണ്ടി മാത്രമാണ് യുവാവ് ഫസല്‍ വധക്കുറ്റം ഏറ്റതെന്നും സുധാകരന്‍ പറഞ്ഞു.കോൺഗ്രസ് ജില്ലാ നേതൃത്വം കാസർ ഗോഡ് സംഘടിപ്പിച്ച കെ.വെളുത്തമ്പു അനുസ്മരണ യോഗത്തിലാണ് കെ.സുധാകരന്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ചത്. ജീവന്‍ തിരിച്ചു കിട്ടാന്‍ വേണ്ടി മാത്രമാണ് യുവാവ് കുറ്റം ഏറ്റത് എന്ന് കെ.സുധാകരന്‍ പറഞ്ഞു.

ഫസല്‍ വധക്കേസില്‍ സിപിഎം ഗൂഢാലോചനയ്‌ക്കെതിരെ കോണ്‍ഗ്രസ്സ് നേതാക്കളും രംഗത്തെത്തിയതോടെ സിപിഎം സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്. തന്നെ ക്രൂരമായി മർദ്ദിച്ചാണ് കുറ്റസമ്മത മൊഴി റെക്കോർഡ് ചെയ്തതെന്ന് സുബീഷ് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു . നുണപരിശോധന ഉൾപ്പെടെയുള്ള ഏത് പരിശോധനയ്ക്കും താൻ തയ്യാറാണെന്നും സുബീഷ് പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button