Latest NewsNewsInternational

സീരിയല്‍ താരത്തെ നഗരമധ്യത്തില്‍ കൊള്ളയടിച്ചു

ഇസ്താംബുള്‍ : സീരിയല്‍ താരത്തെ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കൊള്ളയടിച്ചു. ഹിന്ദി സീരിയല്‍ താരം സൗമ്യ ടണ്‍ടണെ ഇസ്താംബുള്‍ നഗര മധ്യത്തില്‍ ടാക്സി ഡ്രൈവര്‍ കൊള്ളയടിച്ചത്. ഭാഭിജി ഖര്‍ പര്‍ ഹെയ്ന്‍ എന്ന ഹിറ്റ് സീരിയലില്‍ അനിത ഭാഭി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് സൗമ്യ. അവധി ആഘോഷത്തിനായാണ് നടി ഇസ്താംബുളില്‍ എത്തിയത്.

ടാക്സിയില്‍ മീറ്റര്‍ ഇല്ലെന്ന കാര്യം ശ്രദ്ധിച്ചെങ്കിലും അതത്ര കാര്യമാക്കിയില്ല. ഇറങ്ങേണ്ട സ്ഥലമായപ്പോള്‍ ഡ്രൈവര്‍ കാശിനായി ബഹളം വെച്ചു. നോമ്പ് തുറക്കണം വേഗം പൈസ തരാന്‍ പറഞ്ഞു. പൈസ കൊടുക്കാന്‍ പേഴ്സ് തുറന്നു , ഉടനെ അയാള്‍ ബഹളം വെച്ചുകൊണ്ട് പേഴ്സില്‍ കയ്യിട്ടു. നോക്കിയപ്പോള്‍ ആയിരം യൂറോ നഷ്ടപ്പെട്ടു.

രസീതോ, വാഹനത്തിന് നമ്പര്‍ പ്ലേറ്റോ ഇല്ലാത്തതിനാല്‍ പോലീസില്‍ പരാതി. ഗ്രാന്‍ഡ് ബസാറില്‍ ഷോപ്പിങ് കഴിഞ്ഞ് കാരകോറയിലേയ്ക്ക് ഷോപ്പിങിന് പോകുമ്പോഴാണ് മോഷണം നടന്നതെന്ന് സൗമ്യ ദേശീയമാധ്യമത്തോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button