Latest NewsIndia

സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിതരണം ചെയ്ത ബാഗില്‍ അഖിലേഷ് യാദവിന്റെ ചിത്രം

ഗാന്ധിനഗര്‍: ഗുജറാത്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രമുള്ള ബാഗ്. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ബാഗുകള്‍ നല്‍കിയത്.

വിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം നടന്നത്. സൂറത്തിലുള്ള സ്വകാര്യ സ്ഥാപനമാണ് ബാഗുകള്‍ വിതരണത്തിന് എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റിക്കര്‍ ബാഗുകളില്‍ പതിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. വിതരണത്തിനെത്തിയ 12000 ബാഗുകളില്‍ അഞ്ച് ശതമാനത്തില്‍ മാത്രമെ അഖിലേഷിന്റെ ചിത്രമുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുനൈന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button