Latest NewsTechnology

ഇനി പെട്രോള്‍-ഡീസല്‍ വില അറിയാം എസ്എംഎസിലൂടെ

ന്യൂഡല്‍ഹി: ഇന്ധനവില അറിയാന്‍ ആരോടെങ്കിലും ചോദിക്കുകയോ പാത്രങ്ങളില്‍ നോക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങള്‍ക്കറിയേണ്ട വിവരങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പറഞ്ഞുതരും. ഇന്ധനവില ഫോണിലൂടെയും ഇനി അറിയാം. ദിവസേനയുണ്ടാകുന്ന വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പുതിയ സംവിധാനം ഒരുക്കിയത്. എസ്എംഎസ് വഴിയും മൊബൈല്‍ ആപ്പ് വഴിയും വിവരങ്ങള്‍ അറിയാം. fuel@IOC എ ആപ് ഡൗലോഡ് ചെയ്യുക. ഓരോ പ്രദേശത്തെയും വില അറിയാന്‍ സാധിക്കും.

ഓരോ പെട്രോള്‍ പമ്പിലും അവരുടെ ഡീലര്‍ കോഡ് പ്രദര്‍ശിപ്പിക്കും. ഇതുപയോഗിച്ച് എസ്എംഎസ് ചെയ്താലും വില അറിയാം. RSP<SPACE>DEALER CODE എന്ന് ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button