Latest NewsIndia

നിയമം ലംഘിച്ചു ബസ് ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ചിത്രമെടുത്ത് അയക്കാം: കിടിലം സമ്മാനവും ലഭിക്കും

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗതാഗത നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ബസ് ഡ്രൈവര്‍മാര്‍ക്ക് പണികിട്ടും. നിയമലംഘനം നടത്തി ബസ് ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ഫോട്ടോ എടുത്ത് അയച്ചു കൊടുത്താല്‍ ശിക്ഷ ഉറപ്പ്. വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്യുന്ന ഡ്രൈവര്‍മാരുടെ ചിത്രമെടുത്ത് ഗതാഗതവകുപ്പിന് നല്‍കാം.

വാട്‌സ്ആപ്പില്‍ കൂടി ചിത്രം അയയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കുന്നതാണ്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി സ്വതന്ത്ര ദേവ് സിങ് പറയുന്നു.

ഇത് ഒരു പുതിയ ആശയമാണെന്നും കണക്കുകള്‍ പിന്നീട് വ്യക്തമാക്കാമെന്നും മന്ത്രി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button