Latest NewsNewsIndia

പതിവായി പീഡിപ്പിച്ചിരുന്ന അമ്മാവൻ കുടുങ്ങിയത് കുട്ടി വരച്ച ക്രയോണ്‍സ് സ്‌കെച്ച്‌ കോടതി തെളിവായി സ്വീകരിച്ചപ്പോൾ

ന്യൂഡല്‍ഹി: രണ്ടു വര്‍ഷം മുമ്പ് നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട കേസില്‍ അന്ന് എട്ടു വയസ്സായിരുന്ന പെൺകുട്ടി വരച്ച ക്രെയോണ്‍സ് സ്‌കെച്ച് തെളിവായി.സംഭവത്തില്‍ അക്തര്‍ അഹമ്മദ് എന്നയാൾ പിടിയിലായി. പെൺകുട്ടിയുടെ ‘അമ്മ മരിച്ചതോടെ മദ്യപാനിയായ അച്ഛൻ കുട്ടിയെ ഉപേക്ഷിച്ചിരുന്നു.തുടർന്ന് മാതാവിന്റെ സഹോദരി എട്ടുവയസ്സുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നാൽ അവരുടെ ഭർത്താവ് പെൺകുട്ടിയെ പതിവായി പീഡിപ്പിക്കാൻ തുടങ്ങി.

വീട്ടു ജോലികൾക്ക് പുറമെ പീഡനം കൂടിയായപ്പോൾ പെൺകുട്ടി വീട് വിട്ടു ഓടി രക്ഷപെട്ടു.തുടർന്ന് പെൺകുട്ടിയെ ഒരു ബസിൽ നിന്ന് കണ്ടു കിട്ടുകയായിരുന്നു.പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പരിശോധനകളില്‍ നിന്നും വ്യക്തമായിരുന്നു. പിന്നീട് ശിശു അവകാശ വിഭാഗത്തിന്റെ ചോദ്യം ചെയ്യലില്‍ കുട്ടി എല്ലാം തുറന്നു പറയുകയും ചെയ്തു.വിചാരണയ്ക്കിടയില്‍ പെണ്‍കുട്ടി ക്രെയോണ്‍സില്‍ വരച്ച പഴയ ചിത്രം ആയിരുന്നു അമ്മാവനെതിരെയുള്ള തെളിവായി കോടതി സ്വീകരിച്ചത്.

തനിക്കെതിരേ നടന്ന പീഡനത്തെക്കുറിച്ചുള്ള കുട്ടിയുടെ കാഴ്ചപ്പാട് ആയി കോടതി ഈ ചിത്രത്തെ വിലയിരുത്തി.വീട്ടിനുള്ളില്‍ പൂര്‍ണ്ണ നഗ്നയാക്കി ആരോ ബലാത്സംഗം ചെയ്തു എന്നതാണ് ചിത്രം സൂചിപ്പിക്കുന്നതെന്ന് കോടതി കണ്ടെത്തി.തുടർന്ന് അമ്മാവന് അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും കോടതി ചുമത്തി. നഷ്ടപരിഹാരമായി മൂന്ന് ലക്ഷം ബാങ്കില്‍ നിക്ഷേപിക്കാനും കോടതി വിധിച്ചു. ഇപ്പോൾ ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുകയും നന്നായി പഠിക്കുകയും ചെയ്യുകയാണ് പെൺകുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button