Latest NewsKerala

രോഗികള്‍ക്ക് കൂടുതല്‍ മരുന്നുകള്‍ സൗജന്യമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നുപിടിക്കുമ്പോള്‍ രോഗികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. രോഗികള്‍ക്ക് കൂടുതല്‍ മരുന്നുകള്‍ സൗജന്യമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 245 ഇനം മരുന്നുകളാണ് ആശുപത്രികളില്‍ സൗജന്യമായി നല്‍കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ 590 ഇനം മരുന്നുകള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജുകളിലും രണ്ടാം ഘട്ടമായി ജില്ലാ ജനറലാശുപത്രികളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക. 2017 ഓഗസ്റ്റ് അവസാനത്തോടെ മരുന്നുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെത്തിക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

പദ്ധതിക്കായി 125 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രക്താര്‍ബുദം, ഹൃദ്രോഗം, പക്ഷാഘാതം, മൂത്രാശയരോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളാണ് സൗജന്യമായി ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button