KeralaLatest News

കൊച്ചി മെട്രോ യാത്രക്കാരെ സഹായിക്കാന്‍ ആപ്ലിക്കേഷനുമെത്തി

തിരുവനന്തപുരം: കൊച്ചി മെട്രോ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുമെന്ന സംശയം വേണ്ട. സര്‍ക്കാര്‍ സഹായത്തിനായി ആപ്ലിക്കേഷന്‍ ഇറക്കി. കൊച്ചി മെട്രോയുടെ സമയക്രമങ്ങളും ടിക്കറ്റ് നിരക്കുകളുമെല്ലാം ആപ്ലിക്കേഷനില്‍ ലഭ്യമാകും. കൊച്ചി-1 ആപ്പ് എന്നാണ് ആപ്പിന്റെ പേര്.

ഉദ്ഘാടന ചടങ്ങില്‍ ആപ്പും പുറത്തിറക്കും. മെട്രോയെക്കുറിച്ച് അറിയേണ്ട വിവരങ്ങളെല്ലാം ഇതില്‍ നിന്നും ലഭിക്കുന്നതാണ്. യാത്രചെയ്യാന്‍ സഹായിക്കുന്ന കൊച്ചി-1 കാര്‍ഡും പുറത്തിറക്കും. എടിഎം കാര്‍ഡിന്റെ രൂപത്തിലുള്ളതാണ് കാര്‍ഡ്. യാത്രക്കാരന്റെ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

150 രൂപ നല്‍കി കാര്‍ഡ് വാങ്ങാം. പണം തീരുമ്പോള്‍ കാര്‍ഡ് ചാര്‍ജ് ചെയ്യാം. ഷോപ്പിംഗ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button