KeralaLatest NewsNews

യുവാവിനെ ആളുമാറി വെട്ടിക്കൊല്ലാന്‍ ശ്രമം; നില ഗുരുതരം

കാസര്‍കോട്: ഡി വൈ എഫ് ഐ പ്രവർത്തകനെ കൊന്ന കേസിലെ പ്രതിയെ അപായപ്പെടുത്താൻ ശ്രമിച്ചു ആള് മാറി യുവാവിനെ വെട്ടി. മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ വിജയന്റെ മകന്‍ രാജേഷാ (35)ണ് വെട്ടേറ്റു ഗുരുതരമായ നിലയിൽ മംഗളുരുവിൽ ചികിത്സയിലുള്ളത്. ബുധനാഴ്ച രാത്രി 10 മണിയോടെ ചൗക്കിയില്‍ വെച്ചായിരുന്നു യുവാവ് നേരെ ആക്രമണം.രാജേഷിന്റെ സുഹൃത്തായ യുവാവിനെ അപായപ്പെടുത്താനായിരുന്നു അക്രമിസംഘത്തിന്റെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.

പെരിയടുക്കത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വെട്ടാൻ ഉദ്ദേശിച്ച യുവാവ്. രാജേഷും യുവാവും സ്‌കൂട്ടറില്‍ വരുന്ന വിവരം ലഭിച്ച സംഘം ചൗക്കിയില്‍ കാത്തുനിൽക്കുകയും വെട്ടുകയുമായിരുന്നു.രാജേഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.രാജേഷിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button