CricketNewsSports

ഗാംഗുലിയുടെ കാർ ആക്രമിച്ച് പാക് ആരാധകർ

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ട്- പാകിസ്ഥാൻ മത്സരശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ കാര്‍ പാക് ആരാധകർ ആക്രമിച്ചതായി റിപ്പോർട്ട്. പാക് ആരാധകരുടെ ഫേസ്ബുക്ക് പേജിൽ തന്നെയാണ് ഇത്തരമൊരു വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഗാംഗുലി ഓടിച്ച കാര്‍ പാക് ആരാധകര്‍ വളയുകയും പാക് കൊടി കാറിന് മേല്‍ വീശുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

ഗാംഗുലി പുഞ്ചിരിച്ചുകൊണ്ടാണ് ഇതിനെ നേരിടുന്നത്. അതെസമയം ഗാംഗുലിയോട് അപമര്യാദയായി പെരുമാറിയതിന് മാപ്പ് ചോദിച്ച് നിരവധി പാക് ക്രിക്കറ്റ് പ്രേമികൾ രംഗത്ത് വന്നിട്ടുണ്ട്. ഗാംഗുലിക്ക് നേരെ ഇത്തരത്തില്‍ പെരുമാറിയത് ക്രൂരമായി പോയെന്നും ആരാധകര്‍ വ്യക്തമാക്കുന്നു. ചിലരാകട്ടെ ഇത്തരം പെരുമാറ്റത്തില്‍ ഗാംഗുലിയോട് ഹൃദയത്തില്‍ തൊട്ട് മാപ്പ് ചോദിക്കുന്നതായും പറയുകയുണ്ടായി.

 

https://youtu.be/d3WXaJnKsQ4

shortlink

Related Articles

Post Your Comments

Related Articles


Back to top button