CinemaLatest NewsMovie SongsBollywoodEntertainment

നടിയുടെ മരണം; ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയം

 

ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് വാച്ച്മാനെയും കൃതികയുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നു കേസ് അന്വേഷിക്കുന്ന അംബോളി പോലീസ് പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ജൂണ്‍ 12നാണ് കൃതികയുടെ അഴുകിയ ശരീരം വീടിനുള്ളില്‍ നിന്നും കണ്ടെടുത്തത്. പാര്‍ട്ടിവേഷത്തില്‍ കിടക്കയിലാണ് അഴുകിയനിലയില്‍ മൃതദേഹം കിടന്നിരുന്നത്. ഇരുമ്പുവടികൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കൃതികയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയിട്ടുണ്ടെന്ന് സഹോദരന്‍ ദീപക് പോലീസില്‍ പരാതിനല്‍കി. ഏപ്രില്‍ 25-ന് ഹരിദ്വാറിലെ കുടുംബപരിപാടിയില്‍ പങ്കെടുത്തശേഷം മേയ് മൂന്നിനാണ് കൃതിക മുംബൈയില്‍ തിരിച്ചെത്തിയത്.

അഞ്ചുവര്‍ഷം മുമ്പ് വിവാഹമോചിതയായ കൃതിക ഒമ്പതുവര്‍ഷമായി മുംബൈയിലാണ് താമസം. രണ്ടുവര്‍ഷം മുമ്പാണ് അന്ധേരി വെസ്റ്റിലെ ഭൈരവ്‌നാഥ് സൊസൈറ്റി അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റിലേക്കു ഇവര്‍ മാറിയത്.

shortlink

Post Your Comments


Back to top button