Latest NewsInternational

ഉയരം കുറഞ്ഞതായി സംശയം; എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കുന്നു

കാഠ്മണ്ഡു: എവറസ്റ്റ് പര്‍വതത്തിന്റെ ഉയരം നേപ്പാള്‍ വീണ്ടും അളക്കുന്നു. പര്‍വതത്തിന്റെ ഉയരം കുറയുന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഉയരം അളക്കാന്‍ തീരുമാനിച്ചത്. അടുത്തമാസം തന്നെ ഇതിനായുള്ള നടപടികള്‍ ആരംഭിക്കും. 8848 മീറ്ററാണ് എവറസ്റ്റിന്റെ ആകെ ഉയരം. എന്നാലിത് ആറ് പതിറ്റാണ്ട് മുന്‍പ് നടത്തിയ സര്‍വെ പ്രകാരമുള്ള കണക്കാണ്. മാത്രമല്ല ഭൂകമ്പവും, ആഗോള താപനവുമെല്ലാം പര്‍വതത്തിന്റെ ഉയരം കുറക്കാന്‍ സാധ്യതയുണ്ട്. പര്‍വതത്തിന്റെ ഏറ്റവും മുകളിലുള്ള ഹിലരി സ്‌റ്റോണ്‍ ഭൂകമ്പത്തില്‍ അടര്‍ന്ന് വീഴ്ന്നതായും സംശയമുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് പുതുതായി ഉയരമളക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button