Latest NewsNewsIndia

സൈന്യം വധിച്ച ലഷ്കർ ഭീകരരുടെ മൃതദേഹം കണ്ടെത്തി : കാശ്മീരിൽ 144

ശ്രീനഗർ : ദക്ഷിണ കശ്മീരിൽ കുൽഗാമിലെ അർവാനി ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ലഷ്കർ ഭീകര സംഘടനാ കമാൻഡർ ജുനൈദ് മട്ടൂവിന്റെയും മറ്റു രണ്ടു ഭീകരരുടെയുംമൃതദേഹങ്ങൾ കണ്ടെത്തി.ഷോപ്പിയാനിൽ നിന്നുള്ള നാസർ വാനി, പാംപോറിൽ നിന്നുള്ള ആദിൽ മുഷ്താഖ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ഭീകരർ.ഇവരുടെ പക്കൽ നിന്ന് എ കെ 47 ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെടുത്തു.

കൃത്യമായ വിവരത്തെ തുടർന്ന് പൊലീസ്, സൈന്യത്തിലെ ആർആർ1 വിഭാഗം, സിആർപിഎഫ് 90 ബറ്റാലിയൻ എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.കശ്മീരിലെ ഖുദ്‌വാമിയിൽ നിന്നുള്ള ജുനൈദ് മട്ടൂ കൂട്ടാളികളായ രണ്ടുപേർക്കൊപ്പം ഒളിത്താവളത്തിലിരിക്കെയായിരുന്നു സൈന്യം വളഞ്ഞത്. തുടർന്നുള്ള ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്.കഴിഞ്ഞ രണ്ടു വർഷമായി കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നതാണ്.

ഗ്രാമത്തിലെ വീടുകളിൽ ഒളിഞ്ഞിരുന്ന ഇവരെ തേടി സൈന്യം എത്തുകയും പ്രദേശം വളയുകയുമായിരുന്നു. തുടർന്ന് പ്രക്ഷോഭകർ തെരുവിലിറങ്ങി സൈന്യത്തെ കല്ലെറിയുകയും ചെയ്തു.അക്രമാസക്തരായ പ്രക്ഷോഭകർക്കു നേരെ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.ലഷ്കർ കമാൻഡറെ വധിച്ചതിന് പ്രതികാരമായി വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പോലീസുകാർ വീരമൃത്യു വരിച്ചിരുന്നു. കുൽഗാം, അനന്ത്നാഗ് തുടങ്ങിയ സ്ഥലങ്ങളിൽ 144 (സിആർപിസി) പ്രഖ്യാപിച്ചു.താഴ്‍വരയിൽ വിഘടനവാദികൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button