KeralaLatest NewsNews

വിവാഹ വാഗ്ദാനംനൽകി 62 കാരിയെ പീഡിപ്പിച്ചിരുന്ന 57 കാരൻ അറസ്റ്റിൽ

മലപ്പുറം: 62കാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 57കാരനെ പോലീസ് അറസ്റ്റ് ചെയ്തു.പീഡനത്തിനിരയായ 62 കാരി തന്നെയാണ് പോലീസിൽ പരാതി നൽകിയത്.പുഴക്കാട്ടിരി പുതുമന നെച്ചിക്കാട്ടില്‍ സദാനന്ദനാണു അറസ്റ്റിലായത്. പട്ടിക ജാതിയിൽ പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ 62കാരിയാണ് പരാതി നൽകിയത്.

തന്നെ വിവാഹം കഴിക്കാമെന്ന ഉറപ്പുനല്‍കി 2012 മുതല്‍ 2015 വരെ മൂന്നുവര്‍ഷത്തോളം പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു കേസ്.കൂടാതെ പലതവണ തന്റെ കൈയില്‍ നിന്നും പണം വാങ്ങിയതായും ഇവരുടെ പരാതിയിലുണ്ട്.പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍, എഎസ്പി സുജിത് ദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സദാനന്ദനെ  അറസ്റ്റ് ചെയ്തു.തുടർന്ന് മഞ്ചേരി പട്ടിക ജാതി കോടതിയിൽ ഹാജരാക്കുകയും കോടതി നിർദ്ദേശപ്രകാരം റിമാൻഡിൽ വെക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button