KeralaLatest NewsNews

പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് കടകംപള്ളി എന്തിന് വേവലാതിപ്പെടണം : കടകംപള്ളിയ്ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി കെ.സുരേന്ദ്രന്‍

 

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് കടകംപള്ളി എന്തിന് വേവലാതിപ്പെടണം. കടകംപള്ളിയ്ക്ക് കെ.സുരേന്ദ്രന്റെ മറുപടി ഇങ്ങനെ . മെട്രോ ഉദ്ഘാടന യാത്രയില്‍ കുമ്മനം രാജശേഖരന്റെ യാത്രയെ ചൊല്ലി വിവാദം കൊഴുക്കുന്നു. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാന്‍ എസ്. പി. ജിക്ക് അറിയാമെന്നും അതിന് കടകംപള്ളി വേവലാതിപ്പെടേണ്ടെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പ്രധാന മന്ത്രിയുടെ ഓഫീസ് ആണെന്നും വിവരക്കേട് പറയുന്നതിന് ഒരതിരുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം.

കൊച്ചി മെട്രോ നാട മുറിക്കല്‍ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്നും എസ്പിജി അത് പരിശോധിക്കണമെന്നുമായിരുന്നു കടകംപള്ളിയുടെ പോസ്റ്റ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാന്‍ ഇ ശ്രീധരനെയുമടക്കം വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂര്‍ണമായും ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചു കയറാന്‍ അനുവദിച്ചതെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.

 

Tags

Post Your Comments


Back to top button
Close
Close