KeralaLatest NewsNews

ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച: ബൈപ്പാസിലെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ ടാങ്കര്‍ ലോറി കാറിലിടിച്ചു മറിഞ്ഞ് വാതക ചോർച്ച. വാതക ചോർച്ചയെ തുടർന്ന് പ്രദേശവാസികളില്‍ ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുവന്നു റിപ്പോർട്ടുണ്ട്. ഫയര്‍ഫോഴ്‌സും പോലീസും എത്തി ചോര്‍ച്ചയടച്ചു.ബൈപ്പാസിലെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

ടാങ്കർ അപകട സ്ഥലത്തു നിന്ന് നീക്കാനുള്ള ശ്രമം ആരംഭിച്ചു.വെങ്ങളം-രാമനാട്ടുകര ബൈപ്പാസ് പൂർണ്ണമായും അടച്ചതായി പോലീസ് പറഞ്ഞു.പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. ഗ്യാസ് ചോർന്നു അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാം എടുത്തതായി പോലീസും ഫയർഫോഴ്‌സും അറിയിച്ചു.

image: google: ( പ്രതീകാത്മക ചിത്രം)

shortlink

Related Articles

Post Your Comments

Related Articles


Back to top button