Life Style

ലൈംഗികത ശാസ്ത്രീയമായ കാഴ്ചപ്പാടിലൂടെ അറിയുമ്പോള്‍

ദാമ്പത്യം ശക്തിപ്പെടുത്താനും ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താനും മാത്രമല്ല സെക്‌സ് സഹായിക്കുക. അതിന് ആരോഗ്യപരമായും ഒട്ടേറെ ഗുണങ്ങളുമുണ്ട്. മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മികച്ച ലൈംഗികബന്ധം സഹായിക്കും.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരുടെ പ്രതിരോധശേഷി വര്‍ധിക്കും. ഇമ്യൂണോ ഗ്ലോബുലിന്‍ എ, അല്ലെങ്കില്‍ ഐജിഎ എന്ന ആന്റിബോഡിയുടെ അളവ് ശരീരത്തില്‍ കൂടുന്നതിലൂടെയാണ് പ്രതിരോധശേഷി വര്‍ധിക്കുന്നത്. രോഗങ്ങളില്‍നിന്നും അണുബാധകളില്‍ നിന്നുമൊക്കെ ഇത് സംരക്ഷണമേകും.

സെക്‌സ് മികച്ച വ്യായാമവുമാണ്. ശാരീരികവും മാനസികവുമായ ഗുണങ്ങള്‍ നല്‍കുന്ന വ്യായാമം. അത് ശരീരത്തിലെ അമിത കലോറി ഊര്‍ജം എരിച്ച് കളയാന്‍ സഹായിക്കും. 30 മിനുട്ട് നേരത്തെ ലൈംഗികബന്ധത്തിലൂടെ 85 കലോറിയിലേറെ ഊര്‍ജ്ജം എരിച്ച് കളയാനാവും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ആഴ്ചയില്‍ രണ്ടോ അതിലധികമോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരില്‍ ഹൃദയാഘാത സാധ്യത അമ്പത് ശതമാനത്തോളം കുറയുമെന്ന് പഠനങ്ങള്‍ പറയുന്നു.

ആത്മാഭിമാനമുയര്‍ത്തും. മികച്ച ലൈംഗിക ജീവിതം നയിക്കുന്നവരില്‍ ആത്മാഭിനം വര്‍ധിക്കുന്നതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

ലൈംഗിക ബന്ധവും രതിമൂര്‍ച്ചയും പ്രണയഹോര്‍മോണായ ഓക്‌സിടോസിന്റെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കും. ഇത് ഇണയുമായി കൂടുതല്‍ മികച്ച ആത്മബന്ധം നിലനിര്‍ത്താന്‍ സഹായിക്കും.

വേദനകളകറ്റും.ഓക്‌സിടോസിന്‍ ശരീരത്തിലെ സ്വാഭാവിക വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകളുടെ അളവ് വര്‍ധിപ്പിക്കും. തലവേദന, സന്ധി വേദന, ആര്‍ത്തവ അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ മികച്ച ലൈംഗികബന്ധം നിലനിര്‍ത്തുന്നവരില്‍ കുറയും.

ലൈംഗികബന്ധത്തിലൂടെ ശുക്ലവിസര്‍ജനം നടക്കുന്നത് പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ലൈംഗിക ബന്ധവും കെഗല്‍ വ്യായാമങ്ങളും സ്ത്രീകളുടെ പെല്‍വിക്ഭാഗത്തെ പേശികള്‍ ബലപ്പെടുത്തും. ഇവരില്‍ ഭാവിയിലെ യൂറിനറി ഇന്‍കോണ്ടിനെന്‍സ് സാധ്യത കുറയും.

ലൈംഗികബന്ധത്തിലൂടെ ശരീരത്തില്‍ വര്‍ധിക്കുന്ന ഓക്‌സിടോസിന്‍ മികച്ച ഉറക്കം നല്‍കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, മികച്ച ശരീരഭാരം നിലനിര്‍ത്തുക തുടങ്ങിയവയില്‍ ഉറക്കം വലിയ പങ്കുവഹിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button