CricketLatest NewsNewsSports

ഐസിസി ഏകദിന റാങ്കിംഗിൽ പാക്കിസ്ഥാന് മുന്നേറ്റം

ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തെ തുടർന്ന് ഐസിസി ഏകദിന റാങ്കിംഗിൽ പാകിസ്ഥാന് മുന്നേറ്റം. എട്ടാമതായിരുന്ന ടീം ഇന്നലെ പ്രഖ്യാപിച്ച പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി.ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെ പിന്തളളിയാണ് ആറാം സ്ഥാനത്തേയ്ക്ക് പാകിസ്ഥാന്റെ മുന്നേറ്റം.

ഇതോടെ, 2019 ലോകകപ്പിനു പാക്കിസ്ഥാൻ നേരിട്ടു യോഗ്യത നേടാനുള്ള സാധ്യതയായി. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ചാംപ്യൻസ് ട്രോഫിയിൽ 13 വിക്കറ്റുകൾ നേടിയ പാക്ക് ബോളർ ഹസൻ അലി ഏഴാം സ്ഥാനത്തെത്തി. ബാറ്റ്സ്മാൻമാരിൽ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തു തുടരുകയാണ്. ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ രോഹിത് ശർമ പത്താം സ്ഥാനത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button