Kerala

കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം ദി​ന​വും മി​ക​ച്ച വ​രു​മാ​നം

 

കൊ​ച്ചി : കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം ദി​ന​വും മി​ക​ച്ച വ​രു​മാ​നം. ര​ണ്ടാം ദി​ന​മാ​യ ഇന്ന് വൈ​കു​ന്നേ​രം ആ​റു വ​രെ 37,447 പേ​ര്‍ മെ​ട്രോ ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്തു. ടി​ക്ക​റ്റ് വ​രു​മാ​ന​മാ​യി 13,29,840 രൂ​പ​യും ല​ഭി​ച്ചു.

ആ​ദ്യ ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച 85,671 പേ​ര്‍ മെ​ട്രോ​യി​ല്‍ യാ​ത്ര ചെ​യ്തു. ഇ​തി​ലൂ​ടെ കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​നു ല​ഭി​ച്ച​ത് 28,11,630 രൂ​പ. രാ​ത്രി പ​ത്തു വ​രെ​യാ​ണ് മെ​ട്രോ സ​ര്‍​വീ​സ്. പു​ളി​ഞ്ചു​വ​ട്, അ​ന്പാ​ട്ട്കാ​വ് സ്റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്നു മാ​ത്രം ഇ​ന്ന് 210 കൊ​ച്ചി വ​ണ്‍ സ്മാ​ര്‍​ട്ട് കാ​ര്‍​ഡു​ക​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തു.

Related Articles

Post Your Comments


Back to top button
Close
Close