Latest NewsNewsIndia

രാഷ്​ട്രപതിയുടെ വാഹനവ്യഹം തടഞ്ഞ പോലീസുകാരന്​​ അഭിനന്ദനപ്രവാഹം

ബംഗളൂരു: രാഷ്​ട്രപതിയുടെ വാഹനവ്യഹം തടഞ്ഞ പോലീസുകാരന്​​ അഭിനന്ദനപ്രവാഹം. ആംബുലന്‍സിന്​ വഴിയൊരുക്കുന്നതിനു വേണ്ടിയാണ് ​​ ​രാഷ്​ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞത്. ശനിയാഴ്​ച ബംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിളില്‍ ജോലി ചെയ്​ത പോലീസ്​ സബ്​ ഇന്‍സ്​പെക്​ടര്‍ എം.എല്‍ നിജലിംഗപ്പയാണ്​ ആംബുലന്‍സിന്​ വഴിയൊരുക്കാന്‍ ബൈപാസില്‍ രാഷ്​ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞു നിര്‍ത്തിയത്​.

നിജലിംഗപ്പ ബംഗളൂരു മെട്രോ ഉദ്​ഘാടനത്തിനെത്തിയ രാഷ്​ട്രപതി പ്രണബ്​ മുഖര്‍ജി രാജ്​ ഭവനിലേക്ക്​ യാത്ര ചെയ്യുന്നതിനിടെയാണ്​ വാഹനം തടഞ്ഞത്​. സമീപത്തെ എച്ച്‌​.എ.എല്‍ ആശുപത്രിയിലേക്കാണ് രോഗിയെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പോകുന്നത് എന്നറിഞ്ഞ ഇദ്ദേഹം വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി. തിരക്കേറിയ ബൈപാസില്‍ തടസമില്ലാതെ ആംബുലന്‍സിന്​ കടന്നുപോകാന്‍ ശരനിമിഷത്തില്‍ നിജലിംഗപ്പ അവസരമൊരുക്കുകയായിരുന്നു.

പൂര്‍ണ ഉത്തരവാദിത്വത്തോടെയും മനുഷ്യത്വപരമായ സമീപനത്തോടെയും കൃത്യനിര്‍വഹണം നടത്തിയ നിജലിംഗപ്പയെ ബംഗളൂരു ഇൗസ്​റ്റ്​ ട്രാഫിക്​ ഡിവിഷന്‍ ഡെപ്യൂട്ടി കമീഷണര്‍ അഭയ്​ ഗോയല്‍ അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button