KeralaLatest NewsNews

യോഗയെ കുറിച്ചുള്ള തന്റെ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

 

തിരുവനന്തപുരം:  യോഗയെ കുറിച്ചുള്ള തന്റെ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ മതത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. മതവുമായി യോഗയെ ബന്ധിപ്പിക്കാനുള്ള ശ്രമം ചെറുക്കണം. സ്‌കൂളുകളില്‍ യോഗ പരിശീലനത്തിനായുള്ള പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ, വിഎസ് ശിവകുമാര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. രാജ് ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നേതൃത്വത്തിലും വിജിലന്‍സ് ഡയറക്ട്രേറ്റില്‍ ലോക്‌നാഥ് ബെഹറയുടെ നേതൃത്വത്തിലും യോഗ അഭ്യാസങ്ങള്‍ നടന്നു.

 

 

 

Tags

Related Articles

Post Your Comments


Back to top button
Close
Close