KeralaLatest News

പുതുവൈപ്പിന്‍ ആഗോളഭീകരര്‍ താവളമായി സ്വപ്‌നം കണ്ടിരുന്നു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

കൊച്ചി: പുതുവൈപ്പിനില്‍ നടന്ന സമരത്തിന് ഭീകരപ്രവര്‍ത്തകരുടെ ഒത്താശയുണ്ടെന്ന ആരോപണം മുറുകുന്നു. പുതുവൈപ്പിനില്‍ ഐഎസ്, അല്‍ഖ്വയ്ദ പ്രവര്‍ത്തനങ്ങളുടെ ഒളികേന്ദ്രമാണെന്നാണ് വിവരം. രഹസ്യവിവരങ്ങള്‍ പോലീസ് ഇന്റലിജന്‍സിന് ലഭിച്ചു.

ഐഎസിലേക്ക് മലയാളികളെ ഉള്‍പ്പെടെ കടത്തി വിടുന്നതിന്റെ കേന്ദ്രവും പുതുവൈപ്പിന് സമീപ പ്രദേശങ്ങളാണത്രേ. പോലീസ് ഇത്തരം സംഘങ്ങളെ നിരീക്ഷിച്ചുവരികയാണ്. മംഗലാപുരം-കൊച്ചി ബന്ധം നിലനിര്‍ത്തുന്നതും പുതുവൈപ്പ് വഴിയാണ്. സ്വകാര്യമായി നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍പിജി ടെര്‍മിനല്‍ തിരിച്ചടിയാകുമെന്ന ഭയമാണ് ഒടുവില്‍ സമരത്തിലേക്ക് നയിച്ചത്.

പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ ഒരുങ്ങവെയാണ് തീവ്ര സംഘടനകള്‍ രംഗത്തെത്തിയതെന്നാണ് പോലീസ് സൂചന. മാവോയിസ്റ്റ് അനുകൂല സംഘടനകളുടെ പ്രധാന വരുമാന മാര്‍ഗവും പുതുവൈപ്പ് തീരപ്രദേശങ്ങളാണ്. എല്‍പിജി പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശം കേന്ദ്ര സേനയുടെ നിരീക്ഷത്തിലാകും. ഇതോടെ ഇത്തരം സംഘടനകള്‍ക്ക് ഭീഷണിയാകുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button