Latest NewsKeralaSpecials

സിപിഐയുടെ ഷൈനിംഗ് ഇത്തിരി ഓവറാവുന്നില്ലെ; പിണറായിയെ വെല്ലുവിളിക്കുന്നതും ആഭ്യന്തരം വിട്ടൊഴിയാന്‍ ആവശ്യപ്പെടുന്നതും

  • പുതുവൈപ്പ് സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമം എങ്കില്‍  സര്‍ക്കാര്‍ നിരാശപ്പെടേണ്ടി വരുമെന്നും സിപിഐ ഭീഷണിപ്പെടുത്തുന്നു.
  • സംസ്ഥാന കാര്യങ്ങളില്‍ തൊട്ടതിനും പിടിച്ചതിനും ഇടപെടുകയാണ് ഇപ്പോള്‍ സിപിഐ ചെയ്യുന്നത്.

സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഉള്‍പ്പടെ ആവശ്യത്തിനും അനാവശ്യത്തിനും കയറി ഇടപെടുകയാണ് സിപിഐ. ഏറ്റവും ഒടുവിലായി കയറി പിടിച്ചിരിക്കുന്നത് പുതുവൈപ്പിനിലാണ്. പുതുവൈപ്പ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെ വരെ വെല്ലുവിളിച്ചിരിക്കുകയാണ് സിപിഐ. പൊലീസിനെ നിലയ്ക്ക് നിര്ത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെങ്കില്‍ സിപിഐ അതിനൊരുങ്ങുമെന്നാണ് ഇപ്പോഴത്തെ സിപിഐയുടെ ഭീഷണി. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവാണ് ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത്. പ്രസ്താവന ജില്ലാ സെക്രട്ടറിയുടേത് ആണെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ഇല്ലാതെ ഇത്തരമൊരു നിലപാട് പി രാജു എടുക്കില്ലെന്ന് ഉറപ്പാണ്. പുതുവൈപ്പ് സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമം എങ്കില്‍  സര്‍ക്കാര്‍ നിരാശപ്പെടേണ്ടി വരുമെന്നും സിപിഐ ഭീഷണിപ്പെടുത്തുന്നു. സമരക്കാരെ മര്‍ദ്ദിച്ച യതീഷ് ചന്ദ്ര കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും അങ്ങനെയുള്ള ഉദ്യോഗസ്ഥരെ സര്ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്നുമാണ് ഇപ്പോള്‍ സിപിഐ ചോദിക്കുന്നത്. 

സംസ്ഥാന കാര്യങ്ങളില്‍ തൊട്ടതിനും പിടിച്ചതിനും ഇടപെടുകയാണ് ഇപ്പോള്‍ സിപിഐ ചെയ്യുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ എന്ത് സംഭവ വികാസങ്ങള്‍ ഉണ്ടായാലും അതിലെല്ലാം കയറി ഇടപെടും. മൂന്നാറിലെ കുരിശ് കയ്യേറ്റ വിഷയത്തിലും മറ്റും സിപിഐ ഇടപെട്ടത് ഭീഷണിയുടെ സ്വരമായിത്തന്നെ. ഭരിക്കാന്‍ അറിയില്ലെങ്കില്‍ സ്ഥാനമൊഴിയൂ എന്ന് മുഖ്യമന്ത്രിയോട് പറയാതെ പറയുകയാണ് സിപിഐ. പോലീസിനെ നിയന്തിക്കാന്‍ ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ സിപിഐക്ക് നല്കായനാണ് സിപിഐ പറയുന്നത്.

ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയല്ല വേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രും പറഞ്ഞത്. സംസ്ഥാനത്ത്് അരങ്ങേറും പല സംഭവങ്ങളിലും സര്ക്കാഞരിന് എതിരായ നിലപാട് തന്നെയാണ് സിപിഐ സ്വീകരിക്കുന്നത്. പ്രത്യേകമായുള്ള ജനകീയ ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടപടിയായെ ഇതിനെ കാണാന്‍ കഴിയു. ഇടത് സര്ക്കാ ര്‍ അധികാരത്തില്‍ കയറിയതിന് ശേഷം പല സമരങ്ങളും സംസ്ഥാനത്ത് അരങ്ങേറി. ലോ കോളേജ് സംഭവം തന്നെയായിരുന്നു സര്ക്കാ രിനെ ഏറെ പിടിച്ചു കുലുക്കിയത്. അതില്‍ സിപിഐ സ്വീകരിച്ച നിലപാടും സംസ്ഥാന സര്ക്കാിരിന് എതിരായിരുന്നു. അതുകഴിഞ്ഞ് മൂന്നാര്‍ വിഷയം. അതിലും സര്ക്കാകരിന്റഎ നിലപാടിന് എതിരായി സിപിഐ നിന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ പലപ്പോഴും രംഗത്ത് വന്നു.

ഇത്തരത്തില്‍ തങ്ങളെ പരസ്യമായി അവഹേളിക്കുന്ന നടപടി ഉണ്ടായിട്ടും സിപിഎം എന്തുകൊണ്ട് സിപിഐയ്‌ക്കെതിരെ രംഗത്ത് വരുന്നില്ല എന്നത് പാര്ട്ടിൊക്കുള്ളില്‍ തന്നെ സംസാര വിഷയം ആയിട്ടുണ്ട്. തങ്ങള്ക്കെടതിരെ വരുന്ന എല്ലാത്തിനെയും ചെറുക്കുന്ന സിപിഎം, സിപിഐയുടെ വിഷയത്തില്‍ മൗനിയായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button