Latest NewsNewsIndia

പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ മാറിയെടുക്കാന്‍ കേന്ദ്രം അനുവദിച്ച സമയം തീരുന്നു

 

ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ മാറിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയം തീരുന്നു. പഴയ 500, 1000രൂപ നോട്ടുകള്‍ മാറ്റാന്‍ പ്രവാസികള്‍ക്ക് അനുവദിച്ചസമയം ജൂണ്‍ 30നാണ് അവസാനിക്കുന്നത്.

2016 നവംബര്‍ 8ന് നോട്ടുനിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ പഴയനോട്ടുകള്‍ മാറ്റിവാങ്ങാന്‍ ജനങ്ങള്‍ക്ക് അനുവദിച്ച അവസാനതിയ്യതി 2017 മാര്‍ച്ച് 31 ആയിരുന്നെങ്കിലും പിന്നീടത് 2016 ഡിസംബര്‍ 31ലേക്ക് ചുരുക്കി. തിരഞ്ഞെടുത്ത റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ നോട്ട് മാറ്റിവാങ്ങാന്‍ മാര്‍ച്ച് 31വരെ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ആറുമാസത്തിലധികം വിദേശത്ത് താമസമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 2017 ജൂണ്‍ 30വരെ നിബന്ധനകള്‍ക്കുവിധേയമായി റിസര്‍വ് ബാങ്ക് അനുവദിച്ചിരുന്നു.

റിസര്‍വ് ബാങ്കിന്റെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ ഓഫീസുകളില്‍ മാത്രമാണ് പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയുന്നത്. ഒരാള്‍ക്ക് പരമാവധി വിദേശത്തുനിന്ന് കൊണ്ടു വരാവുന്നത് 25,000 രൂപയുടെ പഴയനോട്ടുകള്‍ മാത്രമാണ്. കൈവശമുള്ള തുക എത്രയെന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും അതിനുള്ള സാക്ഷ്യപത്രം വാങ്ങി റിസര്‍വ് ബാങ്കില്‍ സമര്‍പ്പിക്കുകയുംവേണം. നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് നോട്ട് നിക്ഷേപിക്കാന്‍ വ്യവസ്ഥയില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button