Latest NewsKeralaNewsInternational

കാ​ണാ​താ​യ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി

ഫാ​ൽ​കി​ർ​ക്: സ്കോ​​ട്ട്ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​വൈ​ദി​ക​നെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് സൂചന.ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി വാ​ഴ​ച്ചി​റ​യി​ൽ ഫാ. ​മാ​ർ​ട്ടി​ൻ സേ​വ്യ​റിനെയാണ് വെള്ളിയാഴ്ച കാണാതായത്.സി​എം​ഐ സ​ഭാം​ഗ​മാ​യ അദ്ദേഹത്തെ താമസിക്കുന്ന വീടിനു സമീപമുള്ള ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് വിവരം.

എ​ഡി​ൻ​ബ​റോ രൂ​പ​ത​യിലെ ക്രി​സ്റ്റോ​ർ​ഫി​ൻ ഇ​ട​വ​ക വികാരിയായിരുന്നു. ചൊ​വ്വാ​ഴ്ച വ​രെ നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ൽ വൈദികൻ സംസാരിച്ചിരുന്നു.ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്താ​തി​രു​ന്ന​തോ​ടെയാണ് കാണാതായ വിവരം അറിയുന്നത്.
2013 ഡി​സം​ബ​ർ 30നാണ് ഫാ. ​മാ​ർ​ട്ടി​ൻ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചത്. ക​ഴി​ഞ്ഞ ജൂ​ലൈ 15നാ​ണ് ഇ​ദ്ദേ​ഹം സ്കോ​ർ​ട്ട്ല​ൻ​ഡി​ലേ​ക്കു പോ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button