Latest NewsIndiaNewsInternational

പ്രധാനമന്ത്രി അമേരിക്കയിൽ: യഥാർത്ഥ സുഹൃത്തെന്ന് ട്രമ്പ് :ഇന്ത്യ യു എസ് സൈനീക സഹകരണം,ആയുധ കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനം

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. അമേരിക്കൻ പ്രസിഡന്റ് ട്രമ്പുമായുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച ഉണ്ടാവും. ദേശീയവാദികളായ ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് നടക്കുന്നത്. യഥാർത്ഥ സുഹൃത്തെന്നാണ് മോദിയെ ട്രമ്പ് വിശേഷിപ്പിച്ചത്. ഇന്ന്  മോഡിക്കായി ഡിന്നർ ഒരുക്കിയിട്ടുണ്ട് ട്രമ്പ്.കൂടാതെ ഊഷ്മള ബന്ധത്തിനായി ചുവന്ന പരവതാനിയും വിരിക്കുകയാണ് ട്രമ്പ് സൈനീക സഹകരണവും ആയുധ ഇടപാടും ചർച്ചാ വിഷയമാകും.

ഇന്ത്യയ്ക്ക് അത്യാധുനിക പ്രിഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ വില്‍ക്കാന്‍ യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കിയിരുന്നു. മൂന്നു ബില്യണ്‍ ഡോളറിന്റെ ഇടപാടായ 22 ആളില്ലാ വിമാനങ്ങള്‍ വില്‍ക്കാനാണ് അനുമതി ലഭിച്ചത്.ഇന്ന് പ്രധാനമന്ത്രി പ്രമുഖ വ്യവസായികളുമായി ചര്‍ച്ച നടത്തും.മേക്ക് ഇന്‍ ഇന്ത്യയെ പരിചയപ്പെടുത്തുകയും ഇന്ത്യയിലേക്ക് നിക്ഷേപത്തിന് ക്ഷണിക്കുകയും ചെയ്യും.

ആപ്പിളിന്റെ ടിം കുക്ക്, വാള്‍മാര്‍ട്ടിന്റെ ഡഗ് മക്മില്ലന്‍, കാറ്റര്‍പില്ലറിന്റെ ജിം അംപിള്‍ ബി, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നഡെല്ല തുടങ്ങി 19 സിഇഒമാര്‍ പങ്കെടുക്കും. ഇതിനിടെ ഇന്ത്യയും യുഎസും തമ്മിലുള്ള സൈനിക സഹകരണവും ആയുധ കൈമാറ്റവും പാകിസ്ഥാനെ ബാധിക്കില്ലെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button