KeralaLatest NewsNews

സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ:സെൽഫ് ഗോളെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഫേസ്ബുക്കും വാട്സാപ്പും മറ്റു സാമൂഹ്യ മാധ്യമ വേദികളും വ്യാജ വാര്‍ത്തകളും വ്യാജ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകൾ ശരിയോ തെറ്റോ എന്ന് തിരക്കാതെയാണ് പലതും വൈറൽ എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.വ്യാജ വാര്‍ത്തകള്‍ കണ്ണടച്ച്‌ വിശ്വസിക്കുന്നതിനു വേണ്ടി അത് പരത്തുക എന്നതാണ് രീതി.

ഒരു വാര്‍ത്ത എത്രയും പെട്ടെന്ന് ‘ബ്രേക്ക്’ ചെയ്യാനുള്ള ആവേശമാണ് വ്യാജ വാര്‍ത്തകള്‍ പോലും ഇങ്ങനെ പ്രചരിപ്പിക്കുന്നതിന് പിന്നിലുള്ള മാനസികാവസ്ഥ. ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ പോലെ തന്നെ അപരാധികളാണ് ഇവ പിന്നീട് വീണ്ടുവിചാരമില്ലാതെ പ്രചരിപ്പിക്കുന്നവരും.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പിണറായി വിജയൻറെ പോസ്റ്റിന്റെ അടിയിൽ എതിർ രാഷ്ട്രീയ പ്രവർത്തകർ പിണറായിയുടെ പേജിൽ തന്നെ പല വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് ഓർമ്മിപ്പിച്ചു കൊണ്ട് രംഗത്തുണ്ട്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button