Latest NewsNewsInternational

അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ നിന്ന് പിടിവിട്ട് കൗമാരക്കാരി താഴേക്ക് ; രക്ഷിക്കാന്‍ ഇരുകൈകളും നീട്ടി ആള്‍ക്കൂട്ടം

ന്യുയോര്‍ക്ക്: ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ കറങ്ങുന്നതിനിടെ പിടിവിട്ട പെണ്‍കുട്ടിയെ രക്ഷിക്കാൻ കൈകൾ നീട്ടി ആൾക്കൂട്ടം. 25 അടി ഉയരത്തില്‍ അപകടത്തെ മുഖാമുഖം കണ്ട ഗ്രീന്‍വുഡ് സ്വദേശിനിയായ 14 വയസുകാരിയുടെ രക്ഷകരായ ഈ ജനക്കൂട്ടത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.

ന്യൂയോര്‍ക്കിലെ ലേക്ക് ജോര്‍ജിലുള്ള സിക്‌സ് ഫ്‌ളാഗ്‌സ് ഗ്രേറ്റ് എസ്‌കേപ്പ് പാര്‍ക്കിലാണ് സംഭവം. നീല ഷോര്‍ട്‌സും ചാരനിറയുള്ള ഷര്‍ട്ടുമിട്ട പെണ്‍കുട്ടി റൈഡിലെ സീറ്റില്‍ നിന്നും തൂങ്ങിക്കിടന്ന് നിലവിളിക്കുന്നത് കേട്ടാണ് ജനങ്ങൾ ശ്രദ്ധിച്ചത്. ചാഴേക്ക് ചാടിയ പെണ്‍കുട്ടിയെ ജനക്കൂട്ടം കൈകളില്‍ പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. പാര്‍ക്കിലെ മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷം പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

https://youtu.be/6ojjp1kj_Xo

shortlink

Related Articles

Post Your Comments

Related Articles


Back to top button