Latest NewsNewsInternational

ആനയെ വീഴ്ത്തിയ ഗിനി പക്ഷി

ലോകത്തെ മുഴുവൻ ചിരിപ്പിക്കുകയാണ് ഗിനി പക്ഷിയുടെ മുന്നിൽ വീണ കുട്ടിയാന. കുട്ടിയാനയുടെ കുസൃതിയാണ് വീഴ്ച്ചയ്ക്കു വഴിതെളിച്ചത്. സ്വീഡനിലെ ബോറാസ് മൃഗശാലയിലെ കുട്ടിയാനയാണ് കഥാനായകൻ. സമീപത്ത് എത്തിയ ഗിനി പക്ഷികളെ ഓടിക്കാൻ ശ്രമിച്ചതാണ് കുട്ടിയാന വീഴാനുള്ള കാരണം. ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.
ആനകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയ ഗിനി പക്ഷികളെ കുട്ടിയാന കണ്ടു. തന്‍റെ കണ്‍വെട്ടത്തുള്ളതും തന്നെക്കാള്‍ വലിപ്പമുള്ളതുമായ മാനുകളെ വിരട്ടി ഓടിക്കുന്നതിനിടെയിലാണ് കുട്ടിയാനയുടെ ദൃഷ്ടി ഗിനി പക്ഷികളുടെ മേൽ പതിച്ചത്.
പക്ഷികളെ ഓടിക്കാനുള്ള ശ്രമത്തിൽ കുട്ടിയാന വീണു പോയി. ഇതു കണ്ട അമ്മയാനയും ഓടി കുട്ടിയാനയുടെ അരികിലെത്തി. ഈ രസകരമായ ദൃശ്യങ്ങൾ സന്ദര്‍ശകരില്‍ ആരോ ക്യാമറയിലാക്കി. അതാണ് ഇപ്പോൾ ചിരി പടർത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button