KeralaLatest NewsGeneralNewsNews Story

നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനു സാധ്യത

തിരുവനന്തപുരം :  സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് പ്രതീക്ഷ നൽകി ഇന്ന് ശമ്പള പരിഷ്കരണം സംബന്ധിച്ച് ചർച്ച നടക്കും. വ്യവസായ ബന്ധ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും നഴ്സുമാരുടെ പ്രതിനിധികളും പങ്കെടുക്കും. അടിസ്ഥാന ശബളം വർധിപ്പിക്കാനാണ് നഴ്സുമാരുടെ ആവശ്യം. അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയർത്തണമെന്നാണ് നഴ്സുമാരുടെ ആവശ്യം. ഇതു സംബന്ധിച്ച് സുപ്രീം കോടതി 2016 ജനുവരി 29നു നിർദേശം നൽകിയിരുന്നു.
സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേന്ദ്രസർക്കാർ ശമ്പള പരിഷ്കരണത്തിനു നിർദ്ദേശം നല്‍കി. എന്നാൽ ചർച്ചകൾ നടക്കുന്നതേയുള്ളുവെന്നാണ് കേരളം പ്രതികരിച്ചത്. പക്ഷേ ശമ്പള പരിഷ്കരണം നീണ്ടുപോയി. അതു കാരണമാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സമരത്തിന് തയാറായത്. അസോസിയേഷൻ സമരത്തിന് 158 ആശുപത്രികളിൽ നോട്ടീസ് നൽകി. പനിവ്യാപിക്കുന്ന സമയത്തെ സമരം ആരോഗ്യമേഖലയിൽ പ്രശ്നങ്ങൾക്കു കാരണമാകും. ഇത് മുന്നിൽ കണ്ടാണ് വ്യവസായ ബന്ധ സമിതി ചേരുന്നത്.
നിലവിലെ അടിസ്ഥാന ശമ്പളത്തിൽ 20 ശതമാനത്തിൽ കൂടുതൽ വർധന സാധ്യമല്ലെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. പക്ഷേ പനി രൂക്ഷമാക്കുന്ന സമയമായതിനാൽ സർക്കാർ ഇന്നു കർശന നിലപാട് സ്വീകരിക്കുമെന്നാണ് നഴ്സുമാരുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button