KeralaLatest NewsNews

ഉന്തുവണ്ടിക്കാരന് കൈത്താങ്ങായ ട്രാഫിക് എ.എസ്.ഐ പ്രിന്‍സ് തോമസ് സോഷ്യൽ മീഡിയയിലെ താരം

കോട്ടയം: ഉന്തുവണ്ടി തള്ളാന്‍ വഴിയാത്രക്കാരനായ ഒരു വൃദ്ധനെ സഹായിച്ച കോട്ടയത്തെ ട്രാഫിക് പൊലീസായ ആര്‍പ്പൂക്കര സ്വദേശി എ.എസ്.ഐ പ്രിന്‍സ് തോമസ് ആണ് സോഷ്യൽ മീഡിയയിലെ താരം. ഉന്തുവണ്ടി തള്ളാന്‍ വഴിയാത്രക്കാരനായ ഒരു വൃദ്ധനെ സഹായിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ.പച്ചക്കറി വില്പനക്കാരനായ വൃദ്ധന്‍ രൂക്ഷമായ ഗതാഗതക്കുരുക്കുള്ള പുളിമൂട് ജംഗ്ഷനില്‍ തന്റെ ഉന്തുവണ്ടിയുമായി എത്തിയപ്പോളായിരുന്നു സംഭവം.

ബുദ്ധിമുട്ടി വണ്ടി തള്ളുന്ന വൃദ്ധന് ഒരു കൈത്താങ്ങായി എ എസ് ഐ പ്രിൻസ്. ആ ഒറ്റ സംഭവത്തിലൂടെ കോട്ടയത്തെ ട്രാഫിക് പൊലീസിന്റെ ബ്രാന്‍ഡ് അംബാസിഡറായി മാറിയിരിക്കുകയാണ് പ്രിൻസ് തോമസ്.1994 ല്‍ സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായ പ്രിന്‍സ് തോമസ് കോട്ടയം പുളിമൂട് ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് ഉദ്യോഗസ്ഥനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button