Latest NewsCinemaMovie SongsEntertainmentKollywood

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ നായിക തിരിച്ചെത്തുന്നു

വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്ന താരങ്ങള്‍ വീണ്ടും സജീവമാകുകയാണ്. മിത്രാ കുര്യന്‍, നവ്യ, ദിവ്യാ ഉണ്ണി തുടങ്ങിയ താര നിരയിലേക്ക് ഒരാള്‍ കൂടി തിരിച്ചെത്തുന്നു. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഭൂമിക സിനിമയില്‍ സജീവമാകുന്നു. മോഹന്‍ലാല്‍ ചിത്രമായ ഭ്രമരത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഈ തെന്നിന്ത്യന്‍ താരം. മോഹന്‍ലാലിന്റെ ഭാര്യയായാണ് ഈ ചിത്രത്തില്‍ ഭൂമിക പ്രത്യക്ഷപ്പെട്ടത്.

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരം ഇടവേളയ്ക്ക് ശേഷം തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹ ശേഷത്തോടെ സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരം തെലുങ്ക് ചിത്രത്തിലൂടെയാണ് തിരിച്ചു വരുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. യോഗ അധ്യാപകനും സുഹൃത്തുമായ ഭരത് താക്കൂറിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്നും അകന്ന താരം ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് തിരിച്ചു വരവിനൊരുങ്ങുന്നത്. എസ്എ എന്ന തെലുങ്ക് ചിത്രത്തിലൂടയൊണ് ഭൂമിക സിനിമയിലേക്ക് തിരിച്ചെത്തുന്നത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button