Latest NewsKeralaNews

ഗംഗേശാനന്ദ കേസ്: പെണ്‍കുട്ടിയുടെ കാമുകന്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചതുമായി ബന്ധപ്പെട്ട കേസിലെ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കൊട്ടാരക്കരയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ സംഘപരിവാർ തടവിൽ വെച്ചിരിക്കുകയായിരുന്നു എന്ന പരാതി അയ്യപ്പദാസ് പിൻവലിച്ചിരുന്നു.

പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും ആരും തടങ്കലിൽ വെച്ചിട്ടില്ലെന്നും പേട്ട എസ്.ഐ എ.എസ്. സുരേഷ് കുമാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നൽകിയിരുന്നു. പെണ്‍കുട്ടി ജൂണ്‍ 20ന് പേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് അയ്യപ്പദാസിനെതിരെ പരാതി നൽകിയിരുന്നു. അയ്യപ്പദാസിൽ നിന്ന് ഭീഷണിയുണ്ടെന്നും തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചിട്ടുണ്ടെന്നും ആയിരുന്നു യുവതിയുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button