Latest NewsGulf

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു

റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വളാഞ്ചേരി ഇരിമ്ബിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32), മാതാവ് ചിറ്റന്‍ ആലുങ്ങല്‍ സാബിറ (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഫാറൂഖ്, മക്കളായ ഷയാന്‍(ഏഴ്), റിഷാന്‍( നാല്) ഫാറൂഖിന്റ പിതാവ് അബ്ദുല്ലക്കുട്ടി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി തലസ്ഥാനമായ റിയാദില്‍ നിന്നും മദാഇന്‍ സാലിഹിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനുശേഷം തിരികെ മദീനയിലേക്ക് മടങ്ങുമ്പോള്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button