KeralaLatest News

സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ല ; സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് നഴ്സസ് അസോസിയേഷന്‍

 

തിരുവനന്തപുരം : ജൂലൈ 20 വരെ കാത്തിരിക്കാന്‍ തയ്യാര്‍ അല്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍. ഇന്നലെ നടന്ന ചര്‍ച്ചയില്‍ സമവായം ആകാത്തതിനെ തുടര്‍ന്ന് ഈ വിഷയം സര്‍ക്കാരിന് വിട്ടതാണ്. ഇനിയും മാനേജ്മെന്റുകളും നഴ്സുമാരും ആയി ചര്‍ച്ച നടത്തണം എന്ന സര്‍ക്കാര്‍ നിലപാട് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ സഹായിക്കാന്‍ ആണെന്നും നഴ്സസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ജൂലൈ 20 വരെ ചര്‍ച്ച നീട്ടിവയ്ക്കുന്നതു തികച്ചും നീതി നിഷേധമാണ്. സര്‍ക്കാരിന്റെ ഈ നിലപാടിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇത്തരത്തില്‍ ഉള്ള നിലപാടുമായി മുന്നോട്ടു പോയാല്‍ സംസ്ഥാന വ്യാപകമായ പണിമുടക്ക് സമരത്തിലേക്ക് പോകാന്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നിര്‍ബന്ധിതമാകുമെന്നും അസോസിയേഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button