Latest NewsIndia

രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി : അമ്മൂമ്മയ്‌ക്കൊപ്പം അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയിലേക്ക് പോയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മയായ പൗല മെയ്‌നോ ഇറ്റലിയിലാണ് താമസിക്കുന്നതെന്നും ഇവിടേക്കാണ് രാഹുല്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 13നാണ് രാഹുല്‍ ഗാന്ധി അമ്മവീട്ടിലേക്ക് പോയത്. ജൂണ്‍ 19ന് ഇത്തവണത്തെ പിറന്നാള്‍ രാഹുല്‍ ഗാന്ധി ആഘോഷിച്ചതും അമ്മ സോണിയാഗാന്ധിയുടെ നാടായ ഇറ്റലിയില്‍ വെച്ചാണ്.

മാര്‍ച്ച് മാസത്തില്‍ രാഹുല്‍ ഗാന്ധി അമേരിക്ക സന്ദര്‍ശനം നടത്തിയിരുന്നു. അമ്മയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാ ഗാന്ധി ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു ഇത്. ജി എസ് ടി നടപ്പില്‍ വരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മോദി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മോദി സര്‍ക്കാരിന്റെ കഴിവില്ലായ്മ കാരണം പാതിവെന്ത നിലയിലാണ് ജി എസ് ടി നടപ്പില്‍ വരുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button