Latest NewsIndiaNews

മനുഷ്യകവചം തീർത്ത് ഭീകരുടെ ഏറ്റുമുട്ടൽ: കാശ്മീരിൽ സ്ത്രീ കൊല്ലപ്പെട്ടു: ഏറ്റുമുട്ടൽ തുടരുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ദൈല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍.വെടിവെപ്പില്‍ ഒരു സ്ത്രീ മരിച്ചു. ഒരു വീട്ടിൽ ഒളിച്ചിരിക്കുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ ആണ് മനുഷ്യ കവചം തീർത്തു സേനയോട് ഏറ്റുമുട്ടുന്നത്.ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയും തിരിച്ചും വെടിവെപ്പുണ്ടാകുകയുമായിരുന്നു.

ഇതിനിടയിലാണ് പ്രദേശവാസിയായ താഹിറ ബീഗം എന്ന സ്ത്രീയ്ക്ക് വെടിയേറ്റത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഏറ്റുമുട്ടല്‍ നടക്കുന്നിടത്തുനിന്ന് ഭീകരര്‍ മനുഷ്യകവചമായി ഉപയോഗിക്കുന്ന ജനങ്ങളെ മോചിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടന്നുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button