KeralaLatest NewsNews

നടിയെ ആക്രമിച്ച കേസ് ; നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്തേക്കും

കൊച്ചി: നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് റിപ്പോർട്ട്. മംഗളം ടിവി ആണ് എക്സ്ക്ലൂസീവ് ആയി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിലീപിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഔദ്യോഗിക സ്ഥിരീകരണം അതേസമയം വാർത്തയ്ക്ക് ഒദ്യോഗിക സ്ഥിരീകരണം ഇല്ലെന്നും ചാനൽ വ്യക്തമാക്കുന്നു. നേരത്തെ ദിലീപിനേയും നാദിര്‍ഷായേയും പോലീസ് പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ നേരിടാന്‍ നാദിര്‍ഷായ്ക്ക് പോലീസ് ഉന്നതന്റെ പരിശീലനം ലഭിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നാദിര്‍ഷ ഈ വാര്‍ത്ത നിഷേധിച്ചു.നടിയെ ആക്രമിച്ചതിന് പിന്നില്‍ മാഡം എന്ന് വിളിക്കുന്ന സ്ത്രീയ്ക്കും പങ്കുണ്ടെന്നാണ് സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button