Latest NewsInternational

ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുന്നതിനിടെ അപകടത്തിൽപ്പെട്ട് മോഡലിന് ദാരുണാന്ത്യം

കീവ്: ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുന്നതിനിടെ അപകടത്തിൽപ്പെട്ട് മോഡലിന് ദാരുണാന്ത്യം. യുക്രെയിനിലെ മോഡലും പതിനാറുകാരിയുമായ സോഫിയ മഗെർകോയാണ് മരിച്ചത്‌. സോഫിയയുടെ സുഹൃത്ത് ദാഷാ മെദ്‌വദേവും (24) അപകടത്തിൽ മരിച്ചു.

ഇസ്യൂമിലെ സൗന്ദര്യ മൽസരത്തിൽ ജേതാവായതിലൂടെ പ്രശസ്തയായ മോഡലാണ് സോഫിയ. മദ്യപിച്ച് കാർ ഓടിക്കവെ സോഫിയ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുകയും ശേഷം അപകടം സംഭവിക്കുകയുമായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം ലൈവിൽ കാണാവുന്നതാണ്. ബിഎംഡബ്യു കാറാണ് അപകടത്തിൽപ്പെട്ടതെന്നും ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button