Latest NewsCinemaBollywood

24 മണിക്കൂറിനുള്ളിൽ ഒരുലക്ഷം ലൈക്കുകൾ നേടിയ ഒരു താര സെൽഫി

ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ്. അവരൊക്കെ തങ്ങളുടെ കിടിലൻ സെൽഫികൾ കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചിട്ടുമുണ്ട്. അത്തരമൊരു സർപ്രൈസ് സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടുന്നത്. ആരാധകർക്ക് എന്നും പ്രിയപ്പെട്ട ആർ മാധവനാണ് ഈ ആഴ്ചയിൽ സെൽഫിയിലൂടെ താരമായത്. താരം പോസ്റ്റ് ചെയ്ത സെൽഫി 24 മണിക്കൂറിനുള്ളിൽ വാരിക്കൂട്ടിയത് ഒരു ലക്ഷത്തിലധികം വരുന്ന ലൈക്കുകളാണ്. ശരീരം പ്രദര്ശിപ്പിക്കാതെ പോസ്റ്റ് ചെയ്‌തിട്ടുള്ള ചിത്രത്തിൽ താരത്തിന്റെ മുഖത്തെ പ്രസാദമാണ് ആരാധകരെ കീഴടക്കിയത്.

അരിച്ചിറങ്ങുന്ന പ്രഭാത കിരണങ്ങൾ ….. ഒരു നീണ്ട യാത്രക്കും നീണ്ട ഉറക്കത്തിനും ശേഷ൦ ഫ്രഷ് ഫീലിംഗ് തോന്നുന്നു എന്ന തലക്കെട്ടോടെയാണ് സെൽഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ തന്റെ ചിത്രത്തിന് കിട്ടിയ സ്വീകാര്യതയെ കുറിച്ച് അത്ഭുതപ്പെട്ടിരിക്കുകയാണ് മാധവൻ. ഇത്രയേറെ ആളുകളിലേക്കെത്താനും മാത്രം ആ ചിത്രത്തിന് എന്ത് പ്രത്യേകതയാണുള്ളതെന്നു തനിക്കറിയില്ല എന്ന് താരം പ്രതികരിച്ചു. സാല ഖോഡോസ് എന്ന ചിത്രത്തിലാണ് മാധവൻ അവസാനം അഭിനയിച്ചത്. ഈ ചിത്രത്തിൽ ഒരു ബോക്സിങ് അദ്ധ്യാപകന്റെ വേഷത്തിലാണ് താരം എത്തുന്നത്. ഒരേസമയം ഹിന്ദിയിലും തമിഴിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഇഋദ്ധി സുറ്റ്രു എന്നാണ് പേരിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button