KeralaLatest NewsNewsUncategorized

കാറിന് മുകളിലേയ്ക്ക് ആല്‍മരം വീണ് യുവാവിനു ദാരുണാന്ത്യം

പെരുമ്പാവൂർ: കാറിന് മുകളിലേയ്ക്ക് ആല്‍മരം വീണ് യുവാവിനു ദാരുണാന്ത്യം. കാറിന്റെ പിന്‍സീറ്റിലിരുന്ന കുറുപ്പംപടി സ്വദേശി ബേസില്‍(24) ആണ് മരിച്ചത്. മറ്റു രണ്ട് സുഹൃത്തുക്കൾ കൂടി കാറിലുണ്ടായിരുന്നു. എന്നാൽ അവർ ഇറങ്ങിയോടിയതിനെത്തുടര്‍ന്ന് രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ മുടക്കുഴ തുരുത്തി ജങ്ഷനിലായിരുന്നു അപകടം.

കാറിലേയ്ക്ക് നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കൂറ്റന്‍ ആല്‍മരമാണ് വീണത്. മുന്‍ സീറ്റിലിരുന്ന ഹരിയും, വിഷ്ണുവും മരം മറിയുന്നത് കണ്ട് വാതില്‍ തുറന്ന് പുറത്തേയ്ക്ക് ഓടി. എന്നാല്‍ മരത്തിന്റെ ചില്ല വന്നു വീണതിനാല്‍ ബേസിലിന് വാതില്‍ തുറക്കാന്‍ സാധിച്ചില്ല.

ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂര്‍ ശ്രമിച്ചതിന് ശേഷമാണ് ബേസിലിനെ പുറത്തെടുക്കാന്‍ സാധിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. അപകടം നടന്ന സമയം ശക്തമായ മഴയുണ്ടായിരുന്നു. ബേസിലും സുഹൃത്തുക്കളും ഇവിടെ സ്ഥിരം സന്ദര്‍ശകരായിരുന്നു. ഏലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബേസില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button