KeralaLatest News

പകര്‍ച്ചപ്പനിയുമായി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൈത്താങ്ങ്. ഡ്യൂട്ടി സമയം കഴിഞ്ഞും ഇനി നഴ്‌സുമാര്‍ ഒപ്പമുണ്ടാകും.

തിരുവനന്തപുരം: പകര്‍ച്ചപ്പനിക്കാരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദുരിതമാണ് ആശുപത്രികളില്‍ രോഗികള്‍ നേരിടുന്നത്. പരിപാലിക്കാന്‍ വേണ്ടത്ര നഴ്‌സുമാരോ അറ്റന്റര്‍മാരോ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്. ഇത് പരിഹരിക്കാന്‍ പുതിയ പദ്ധതി യാഥാര്‍ത്ഥ്യമായി. അതും നഴ്‌സുമാര്‍ മുന്‍കൈ എടുത്ത്. കേരള ഗവ. നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പിലാക്കുന്ന രോഗികള്‍ക്കൊരു കൈത്താങ്ങ് പദ്ധതി സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരെ സഹായിക്കാനായാണ് ഈ പദ്ധതിയുമായി നഴ്സുമാര്‍ മുന്നിട്ടിറങ്ങിയത്. ഡ്യൂട്ടി സമയം കഴിഞ്ഞുള്ള അധിക സേവനമാണ് നഴ്സുമാര്‍ ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.

മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ അഞ്ചോ ആറോ നഴ്സുമാരുടെ സേവനം ഈ പദ്ധതിയിലൂടെ ഉറപ്പാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് അവരെ വാര്‍ഡിലെത്തിക്കുകയും കാലതാമസം കൂടാതെ മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button